Posts

Showing posts from 2020

അഹല്യ

Image
രചന: നീലിമ അഹല്യ ! നീയിന്നും കാണുന്നോ സ്വപ്നം  ആ ദാശരഥിതൻ പദചുംബനം  ചുറ്റും ചുറ്റിപ്പടർന്നൊരാവല്ലികൾ  നിൻ ശിലാമേനിയിൽ പൂവ് ചാർത്തീടവേ, ബലിക്കാക്കയെവിടെയോ  ആറ്റിന്റെ തീരത്തിലന്നം പെറുക്കി തിരിച്ചെത്തീടവേ  കാർകൂന്തൽ മാരീയെ തഴുകി തലോടി നിൻ മെയ്യിലേക്കൊരു കൺ നീർത്തുള്ളിയെറിയവേ  വേദേതിഹാസങ്ങൾ ചൂടാൻ മറന്നൊരു പൂവായ് നീയിന്ന് വാടിക്കൊഴിയവേ  അഹല്യ ! നീയിന്നും കാണുന്നോ സ്വപ്നം  ആ ദാശരഥിതൻ പദചുംബനം.  നിന്റെ മക്കൾ ഇന്നിവിടെ കോലായിൽ  ഒരു ശാപജന്മമായി മാറിടുമ്പോൾ  കാലം വെറുത്തൊരു കറയായി മാറിയ  സംസ്കാര നന്മയെ ചൊല്ലിക്കരയുമ്പോൾ  പൂക്കുന്ന പൂവുകൾ പൂമണം തൂകാതെ  പാദത്തിനടിയിൽ ഞെരിഞ്ഞമർന്നീടുമ്പോൾ സ്വന്തം വിധിയെ പഴിച്ചു നീ പിന്നെയും ഒരു മാനശിലയായ് മാറീടുന്നോ ?  നിന്റെ മൂർദ്ധാവിലെ സിന്ദൂരപ്പൊട്ടുകൾ  നിൻ വിയർപ്പാലത് ചോരയായ് തീർന്നുവോ  ചുറ്റുമൊരായിരം വലനെയ്ത് കൂട്ടിയവർ  രാജദേവേന്ദ്രനെപ്പോലെ ചിരിക്കുന്നു  ഗോപുരം കെട്ടിപ്പടുക്കുവാൻ ശിലയായ് മാറിയതും നിന്റെ കാരുണ്യമല്ലേ ! മൗനശില പോലും വാചാലമാകേണം  നിന്റെ പുനർജനിതൻ വ...

മധു(മന)സാക്ഷി

Image
😔😔😔😔😔😔😔😔😔😔   മധു(മന)സാക്ഷി രചന: നീലിമ ( പതിനാറിൽ ഒരാൾ) ➖➖➖➖➖➖➖➖➖➖ കെട്ടിവയ്ക്കുമ്പോൾ ഓർത്തില്ല ഞാനും കാടിന്റെ സന്തതിയെന്ന് ചുറ്റും വിറയ്ക്കുന്ന വാക്ക് ചൊരിഞ്ഞപ്പോൾ ഓർത്തില്ല എന്റെ കുലത്തെ! എന്റെയമ്മയ്ക്കന്ന് എന്നെയുറക്കുവാൻ തൊട്ടിലേകിയ കുലത്തെ എന്നെ പഠിപ്പിച്ചു എന്നെ ഉടുപ്പിച്ചു എന്നെ വളർത്തിയ കുലത്തെ. ഉദരത്തിൽ പൊന്തിയ വേദന നാഡികൾ കൈകളിലേക്കെറിഞ്ഞപ്പോൾ. " ചുറ്റും പുലരുന്നതെല്ലാം നിൻ സോദരർ", എന്ന പാഴ്വേദം കുറിച്ച ജടധാരി മുനികളുടെ തത്വം പുലമ്പുന്ന "ദൈവത്തിൻ സ്വന്തമിടത്തിൽ " കൈനീട്ടിയവനൊരുപിടിവറ്റെടുത്തത് സ്വന്തം "കുലച്ചോറ് " തന്നെ ! പാറിപ്പറക്കുന്നു സെൽഫികൾ ''ബോധം' വിലയ്ക്കുവാങ്ങുന്നൊരു നാട്ടിൽ! ഭാരതമണ്ണിലിന്നേറെയഭിമാനം കൊണ്ടുനിറഞ്ഞൊരു നാട്ടിൽ! നാരായണനും,ചട്ടമ്പിയും,ശങ്കരനും പിറന്നൊരു നാട്ടിൽ കൃഷ്ണനും ക്രിസ്തുവും പൊന്നുനബിയും ബോധം തളിക്കുന്ന നാട്ടിൽ കലകളും നദികളും സാഹിത്യ സമ്പത്തും ചാരുത നല്കുന്ന നാട്ടിൽ, "ലോകപടത്തിൽ" ഒന്നാമതെത്തിയ നമ്മുടെ സ്വന്തം നാട്ടിൽ ഹാ! പതിനാറുപേർ (ഞാനും) ചോദ്യമെറിയുന്നു "എവിടെ മധുവിൻ സ്ഥാനം"? ...