മധു(മന)സാക്ഷി

😔😔😔😔😔😔😔😔😔😔
 മധു(മന)സാക്ഷി
രചന: നീലിമ ( പതിനാറിൽ ഒരാൾ)
➖➖➖➖➖➖➖➖➖➖

കെട്ടിവയ്ക്കുമ്പോൾ ഓർത്തില്ല ഞാനും
കാടിന്റെ സന്തതിയെന്ന്
ചുറ്റും വിറയ്ക്കുന്ന വാക്ക് ചൊരിഞ്ഞപ്പോൾ
ഓർത്തില്ല എന്റെ കുലത്തെ!

എന്റെയമ്മയ്ക്കന്ന് എന്നെയുറക്കുവാൻ
തൊട്ടിലേകിയ കുലത്തെ
എന്നെ പഠിപ്പിച്ചു എന്നെ ഉടുപ്പിച്ചു
എന്നെ വളർത്തിയ കുലത്തെ.

ഉദരത്തിൽ പൊന്തിയ വേദന
നാഡികൾ കൈകളിലേക്കെറിഞ്ഞപ്പോൾ.
" ചുറ്റും പുലരുന്നതെല്ലാം നിൻ സോദരർ",
എന്ന പാഴ്വേദം കുറിച്ച
ജടധാരി മുനികളുടെ തത്വം പുലമ്പുന്ന
"ദൈവത്തിൻ സ്വന്തമിടത്തിൽ "
കൈനീട്ടിയവനൊരുപിടിവറ്റെടുത്തത്
സ്വന്തം "കുലച്ചോറ് " തന്നെ !

പാറിപ്പറക്കുന്നു സെൽഫികൾ
''ബോധം' വിലയ്ക്കുവാങ്ങുന്നൊരു നാട്ടിൽ!
ഭാരതമണ്ണിലിന്നേറെയഭിമാനം
കൊണ്ടുനിറഞ്ഞൊരു നാട്ടിൽ!
നാരായണനും,ചട്ടമ്പിയും,ശങ്കരനും പിറന്നൊരു നാട്ടിൽ
കൃഷ്ണനും ക്രിസ്തുവും പൊന്നുനബിയും
ബോധം തളിക്കുന്ന നാട്ടിൽ
കലകളും നദികളും സാഹിത്യ സമ്പത്തും
ചാരുത നല്കുന്ന നാട്ടിൽ,
"ലോകപടത്തിൽ" ഒന്നാമതെത്തിയ
നമ്മുടെ സ്വന്തം നാട്ടിൽ
ഹാ! പതിനാറുപേർ (ഞാനും) ചോദ്യമെറിയുന്നു
"എവിടെ മധുവിൻ സ്ഥാനം"?
വൃത്തിയാക്കേണ്ടേയീ നമ്മുടെ നാടിനെ
ഭാരതത്തിൻ പാദമല്ലേ!?
തെല്ലൊന്ന് ചിന്തിച്ച് ചൊല്ലിയാലുമിതിൻ
തെറ്റെന്തുമാത്രം, കഷ്ടം!
സ്വന്തമിടത്തിൻ സുരക്ഷയ്ക്ക് മാത്രം
കണ്ണീരു നല്കുന്ന നാടേ!
നമ്മൾ പ്രബുദ്ധർ! സ്വന്തം ബോധത്തെ
ചൊല്ലിപ്പഠിപ്പിക്കും നാടേ!
ചൊല്ലൂ.... ഇതിനുത്തരം ഇന്ന് നിങ്ങൾക്ക്
നിങ്ങളെ കാണാമെങ്കിൽ!

കവികൾക്ക് വരികൾ ഖദറുകൾക്കായുധം
പ്രൈം ടൈമിലൊരു ചർച്ചകൂടി
നല്കിയാ മധുവെന്ന സത്യം ചിരിക്കുമ്പോൾ
പുകൾപെറ്റ നാട്യഗ്രഹത്തിൻ
ഉന്മറത്തെന്നോ കൊളുത്തിയ വിളക്കിന്ന്
കത്തുന്ന കരിന്തിരിയായി
ചുറ്റും പരക്കും പുകയിലോ മർത്യന്റെ
ബോധം ഉറഞ്ഞു തുള്ളുന്നു..
🔥🔥🔥🔥🔥🔥🔥🔥🔥🔥

Comments

Popular posts from this blog

കവിത

ഈശ്വരൻ

അഹല്യ