ഈശ്വരൻ

--------------------
~~നീലിമ
- - - - - - - - - - - -

നോക്കെത്താ ദൂരത്ത് കണ്ണും നട്ട്
നിൽക്കണ് കാലമിതെന്റെ മുന്നിൽ
അക്ഷരം ചാലിച്ചെടുത്ത ചിത്രം
ചുറ്റും വിതറുന്നിതാ പ്രകൃതി
ഇഷ്ടമാണിന്നെനിക്കെന്റെ ജീവൻ
ഇഷ്ടങ്ങളെറെക്കരിച്ചെങ്കിലും
കഷ്ടമെന്ന് ചൊല്ലാൻ തോന്നുന്നില്ല
കഷ്ടം നിറഞ്ഞ കുടമെങ്കിലും.
വക്കോളമെത്തി ചിതറിപ്പോകും
സുന്ദര സ്വപ്നങ്ങളെന്നാകിലും,
ചിന്തിച്ച് നോക്കിയാലത്ഭുതത്തിൻ
ചിന്താരാമമല്ലേയിപ്രകൃതി
നാനാവിധത്തൽ നിറഞ്ഞ പുഷ്പം,
നല്കുന്നൊരൂഷ്മള ഗന്ധമല്ല
നാനാവിധത്തിൽ പഴുത്ത ഫലം,
നല്കുന്ന മാംസളമാംസ്യമല്ല!
ഏകനിറത്തിലീപാരിലെന്തും
സൃഷ്ടിക്കും ദിവ്യന്ധകാരമല്ലോ
ഇന്നെന്റെ ഈശ്വരൻ സത്യദൈവം
ഈയന്ധകാരത്തെ കൊണ്ട് കൺകൾ
കഴുകികളഞ്ഞവരാണ് മൂർത്തി!
സത്യം പറകിലും കഷ്ടമല്ലേ
ചിന്തിക്കാതെയുള്ള ചാട്ടമല്ലേ!!!
-------------------------------------
- - - - - - - - - - - - - - - - - - - - .

Comments

Popular posts from this blog

കവിത

അഹല്യ