അഹല്യ
രചന: നീലിമ അഹല്യ ! നീയിന്നും കാണുന്നോ സ്വപ്നം ആ ദാശരഥിതൻ പദചുംബനം ചുറ്റും ചുറ്റിപ്പടർന്നൊരാവല്ലികൾ നിൻ ശിലാമേനിയിൽ പൂവ് ചാർത്തീടവേ, ബലിക്കാക്കയെവിടെയോ ആറ്റിന്റെ തീരത്തിലന്നം പെറുക്കി തിരിച്ചെത്തീടവേ കാർകൂന്തൽ മാരീയെ തഴുകി തലോടി നിൻ മെയ്യിലേക്കൊരു കൺ നീർത്തുള്ളിയെറിയവേ വേദേതിഹാസങ്ങൾ ചൂടാൻ മറന്നൊരു പൂവായ് നീയിന്ന് വാടിക്കൊഴിയവേ അഹല്യ ! നീയിന്നും കാണുന്നോ സ്വപ്നം ആ ദാശരഥിതൻ പദചുംബനം. നിന്റെ മക്കൾ ഇന്നിവിടെ കോലായിൽ ഒരു ശാപജന്മമായി മാറിടുമ്പോൾ കാലം വെറുത്തൊരു കറയായി മാറിയ സംസ്കാര നന്മയെ ചൊല്ലിക്കരയുമ്പോൾ പൂക്കുന്ന പൂവുകൾ പൂമണം തൂകാതെ പാദത്തിനടിയിൽ ഞെരിഞ്ഞമർന്നീടുമ്പോൾ സ്വന്തം വിധിയെ പഴിച്ചു നീ പിന്നെയും ഒരു മാനശിലയായ് മാറീടുന്നോ ? നിന്റെ മൂർദ്ധാവിലെ സിന്ദൂരപ്പൊട്ടുകൾ നിൻ വിയർപ്പാലത് ചോരയായ് തീർന്നുവോ ചുറ്റുമൊരായിരം വലനെയ്ത് കൂട്ടിയവർ രാജദേവേന്ദ്രനെപ്പോലെ ചിരിക്കുന്നു ഗോപുരം കെട്ടിപ്പടുക്കുവാൻ ശിലയായ് മാറിയതും നിന്റെ കാരുണ്യമല്ലേ ! മൗനശില പോലും വാചാലമാകേണം നിന്റെ പുനർജനിതൻ വ...